തിരുവനന്തപുരം : വഴയിലയില്‍ നടുറോഡില്‍ യുവതിയെ വെട്ടിക്കൊന്നു. വഴയില സ്വദേശി സിന്ധുവാണ് കൊല്ലപ്പെട്ടത്.ഇന്നു രാവിലെ 9.30നാണ് സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ പങ്കാളിയായ രാകേഷ്(46) കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ രാകേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Total Views: 12080