തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തില്‍ വീണ്ടും അക്രമം. ഇടപ്പഴിഞ്ഞിയില്‍ യുവാവിന് വെട്ടേറ്റു. ഇടപ്പഴിഞ്ഞി സ്വദേശി ജയേഷിനാണ് സുഹൃത്തിന്റെ ആക്രമണത്തില്‍ തലയ്ക്ക് വെട്ടേറ്റത്.ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സംഭവത്തില്‍ ജയേഷിന്റെ സുഹൃത്ത് ആയിരുന്ന രാകേഷിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് വെട്ടില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ജയേഷ് അസഭ്യം പറഞ്ഞതാണ് ആക്രമിക്കാന്‍ കാരണമെന്നാണ് രാകേഷ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.പിച്ചാത്തി കൊണ്ട് തലയ്ക്ക് പിന്നിലായി വെട്ടുകയായിരുന്നു.