കോട്ടയം: കോട്ടയത്ത് എംഡിഎംഎയുമായി ആയുര്‍വേദ തെറാപ്പിസ്റ്റ് അറസ്റ്റില്‍. പെരുവന്താനം സ്വദേശിയായ യുവാവിനെ എക്സൈസ് പിടികൂടിയത് രണ്ടു മാസത്തെ നിരീക്ഷണത്തിന് ഒടുവിലായിരുന്നു.പെരുവന്താനം തെക്കേമല സ്വദേശി ഫിലിപ്പ് മൈക്കിള്‍ (24)ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുകയാണ് ഫിലിപ്പെന്ന് എക്സൈസ് പറഞ്ഞു. എംഡിഎയും കഞ്ചാവുമായി കര്‍ണാടക രജിസ്ട്രേഷനുള്ള കാറില്‍ കോട്ടയത്ത് എത്തിയപ്പോഴായിരുന്നു ഫിലിപ്പിനെ പിടികൂടിയത് എന്നും എക്സൈസ് അറിയിച്ചു.