തിരുവനന്തപുരം :-
അയ്യാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് സ്പിരിച്ചുവൽ സ്റ്റഡീസ് ഉദ്ഘാടനം 10ന് 3മണിക്ക് പ്രസ്സ് ക്ലബ് ഹാളിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ഡോ. കെ ജി. ശശിധരൻപിള്ള മുഖ്യ പ്രഭാഷണം നടത്തും. മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ വിതുര ശശി മുഖ്യതിഥി ആയിരിക്കും ചെയർമാൻ എസ്. സി. പിള്ള, ജനറൽ സെക്രട്ടറി മണക്കാട് ആർ. പത്മനാഭൻ, വൈസ് ചെയ്ർമാൻ മണക്കാട് വി. സുരേഷ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.