മുണ്ടക്കയം: കോരുത്തോട് കോസടിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു.മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 12:30 ന് കോസടി വളവില്‍ ശബരിമലയിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. മധുരയില്‍ നിന്നും വന്ന 25 അയ്യപ്പഭക്തരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.