തിരുവനന്തപുരം :- മോർ റിയൽട്ടേഴ്‌സ് മാനേജിംഗ് ഡയറക്ടർ അസീം കണ്ട വിളാകത്തിന് കൃപ ചാരിറ്റി പുരസ്കാരം നൽകി ആദരിച്ചു. ചാക്ക കെ പി ഭവനിൽ നടന്ന ചടങ്ങിൽ വച്ച് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അസീമിനെ ആദരിച്ചത്. കേരളം, തമിഴ്നാട്, മലേഷ്യ, സിംഗപ്പൂർ, ദുബായ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന മോർ കമ്പനിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരികയാണ് അസീം. കൃപ ചാരിറ്റി സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ, കേരള പ്രവാസി ലീഗ് സംസ്ഥാന കൗൺസിൽ അംഗം എം. മുഹമ്മദ് മഹീൻ, ആമച്ചൽ ജമാഅത്ത് പ്രസിഡൻറ് ആമച്ചൽ ഷാജഹാൻ, നേമം ജബ്ബാർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വച്ച് സാമ്പത്തിക സഹായം വിതരണം ചെയ്തു.ആഷിഖ് മുഹമ്മദ് സ്വാഗതവും, നിസ്സാർ സാഹിബ് നന്ദിയും രേഖപ്പെടുത്തി.