തിരുവനന്തപുരം: പ്രഗത്ഭ വയലിൻ വിദ്വാനും വാഗ്ഗേയക്കാരനും സംഗീത ഗുരുവും AIR സ്റ്റാഫ് ആർട്ടിസിറ്റുമായിരുന്ന ബി. ശശികുമാറിൻ്റെ സ്മരണാർത്ഥം ബി.ശശികുമാർ ഫൗണ്ടേഷൻ്റെ ഉദ്ഘാടനം മേയ് 17 വെള്ളയാഴ്ച 7 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു. ട്രിവാൻഡ്രം മ്യൂസിക് ഫ്രട്ടേർണിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ പെരുമ്പാവൂർ ജി. രവിന്ദ്രനാഥ് ജി. വേണുഗോപാൽ, കൃഷ്ണചന്ദ്രൻ ടി. എം. എഫ് പ്രസിഡൻ്റ് വിവേകാനന്ദൻ നായർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് എം.കെ വിവേകാനന്ദൻ നായർ, കല്ലറ ഗോപൻ, സരിത രാജീവ്, ജി. അശേക് കുമാർ എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.