തിരുവനന്തപുരം : മുഖ്യ മന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ ലഭിച്ച ബാലരാമപുരം സർക്കിൾ ഇൻസ്‌പെക്ടർ ഡി ബിജു കുമാറിന് ജയകേസരി ഗ്രൂപ്പിന്റെ സ്നേഹആദരവ്. ജയകേസരി പാറശ്ശാല ബൂറോ രാജേഷിന്റെ നേതൃത്വത്തിൽ ജയകേസരി ചിഫ് എഡിറ്റർ &സി ഇ ഒ അദ്ദേഹത്തിനു പൊന്നാട അണിയിച്ചു മൊമെന്റോ നൽകി ആദരിക്കുക യാണ് ഉണ്ടായത്. പാറശ്ശാല റിപ്പോർട്ടർ ബ്രിജേഷ്, രഘുനാഥ്, സഞ്ജുർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ബാലരാമപുരത്തെ കൊടും ട്രാഫിക് കുരുക്കിന് ഒരു പരിഹാരം ഉണ്ടാക്കുന്നതിനു സർക്കിൾ ഇൻസ്‌പെക്ടറുടെ പ്രവർത്തനങ്ങളിലൂടെ സാധ്യമാക്കി എന്നുള്ളതും, തങ്ങളുടെ സ്റ്റേഷൻ പരിധി പ്രദേശങ്ങളിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിന് അദ്ദേഹത്തിന്റെ ശക്തമായ ഇടപെടൽ ഇവിടുത്തെ ജനങ്ങളിൽ ഏറെ മതിപ്പ് ഉളവാക്കിയിട്ടുണ്ട്.