തിരുവനന്തപുരം :-ആറ്റുകാൽ ക്ഷേത്ര കവാട നടപ്പന്തലിൽ സ്ഥാപിച്ചിരിക്കുന്ന ശില്പ ചിത്രത്തിന് ഭക്തി ചാരുതയേറുന്നു. ശില്പങ്ങൾ കൊത്തിയെടുത്ത തിരുമല സ്വദേശി അനിൽകുമാറിനും, ശീല്പം ഒരുക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച ആറ്റുകാൽ പൊങ്കാല ഉത്സവ കമ്മിറ്റി അക്കോമഡേഷൻ കമ്മിറ്റി കൺവീനർ രവീന്ദ്രൻ നായർക്കും ജനലക്ഷം ഭക്ത ജനങ്ങളുടെപ്രണാമം. ഏതാനും വർഷങ്ങൾക്കു മുൻപ് നടന്ന അനുഭവ കഥയുമായി ബന്ധപ്പെട്ടുള്ള വാസ്തവങ്ങളാണ് കഥാസാരമായി ഉൾപ്പെടുത്തിയിരിക്കുന്നത്. വാമനപുരത്തുനിന്നും ആറ്റുകാൽ ക്ഷേത്ര ദർശനം കഴിഞ്ഞു വിനോദ യാത്രക്കുപോയ ഒരു കുടുംബം പൊന്മുടി കല്ലാറിൽ വഞ്ചി യാത്ര നടത്തവെ അപ്രതീക്ഷിതമായി ഉയർന്നു വന്ന മലവെള്ള പാച്ചിലിൽ വഞ്ചി അപകടത്തിൽപ്പെട്ട അവസരത്തിൽ വഞ്ചിയിലുണ്ടായിരുന്നവർ ആറ്റുകാൽ അമ്മയെ മനസ്സിൽ സ്മരിക്കുകയും ആറ്റുകാൽ അമ്മയുടെ ചൈതന്യം ആ വഞ്ചിയിൽ അനുഭവപ്പെടുകയും അവർ സുരക്ഷിതരായി കരയിലെത്തുകയും ചെയ്തു. ഇത്തരം ഒരു അനുഭവ കഥയുടെ ശില്പത്തിൽ തീർത്ത ആവിഷ്ക്കാരം ആണ് നടപ്പന്തലിനു മുകളിൽ കെട്ടി ഉയർത്തിയിരിക്കുന്ന ശില്പം. അനിലിന്റെ കരവിരുതിൽ ശില്പങ്ങൾക്ക് ചൈതന്യം തുടിച്ചപ്പോൾ ഇവിടെയെത്തുന്ന പതിനരങ്ങളുടെ മനസ്സിൽ ഭക്തി സാഗരം അലയടിച്ചു.