തിരുവനന്തപുരം :-ഭാരതീയ റിപ്പബ്ലിക്കൻ പാർട്ടി ഈ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ആറ്റിങ്ങൽ മണ്ഡലത്തിലുമായി സ്ഥാനാർഥികളെ നിർത്തും. തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മഹേഷ് ചേരനെയും ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ആറ്റിങ്ങൽ പ്രേം രാജിനെയും ബി ആർ പി യും സ്ഥാനാർഥിയായി മത്സരിപ്പിക്കുമെന്ന് ഭാരതീയ റിപ്പബ്ലിക്കൻ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എൽ. പി. ശിമിയോനും നേതാക്കളും നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.