കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ മയക്കു മരുന്ന് വേട്ട. മുത്തങ്ങയില്‍ നിന്ന് അരക്കിലോയോളം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.വയനാട്ടിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് ജില്ലാ പൊലീസ് മേഥാവി ആര്‍. ആനന്ദ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ മുത്തങ്ങ ആര്‍ടിഒ ചെക്‌പോസ്റ്റിനു സമീപമായിരുന്നു സംഭവം. സുല്‍ത്താന്‍ ബത്തേരി എസ്‌എച്ച്‌ഒ സന്തോഷും സംഘവും നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍ കടത്താന്‍ ശ്രമിച്ച എംഡിഎംഎ പിടികൂടിയത്.ഫോക്‌സ് വാഗന്‍ പോളോ കാറിലെത്തിയ മൂന്ന് യുവാക്കളുടെ പെരുമാറ്റത്തില്‍ പൊലീസിന് പന്തികേടു തോന്നി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിന്റെഡാഷ് ബോര്‍ഡില്‍ വിദഗ്ദമായി ഒളിപ്പിച്ച നിലയില്‍ 492 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.