തൃശൂർ: കൊടുങ്ങല്ലൂരില്‍ വൻ കഞ്ചാവ് വേട്ട. ലോറിയില്‍ കടത്താൻ ശ്രമിച്ച 150 കിലോ കഞ്ചാവാണ് പിടികൂടിയത്. തൃശൂർ റൂറല്‍ ഡാൻസാഫും കൊടുങ്ങല്ലൂർ പോലീസും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.നാഷണല്‍ പെർമിറ്റ് ലോറിയില്‍ രഹസ്യ അറയിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
സംഭവത്തില്‍ ലോറിയില്‍ ഉണ്ടായിരുന്ന അന്തിക്കാട് സ്വദേശികളായ അനുസല്‍, ശരത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. തെക്കെനടയിലെ കുരുംബയമ്മയുടെ നടക്ക് സമീപമായിരുന്നു സംഭവം.രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇടുക്കി രജിസ്‌ട്രേഷനിലുള്ള ലോറി പിടികൂടിയത്.