പാലക്കാട്: അഗളി എക്‌സൈസ് സംഘം അട്ടപ്പാടിയില്‍ നടത്തിയ റെയ്ഡില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി കഞ്ചാവും ചാരായവും വാഷും ഹാന്‍സും പിടികൂടി.രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. നരസില്‍ നടത്തിയ റെയ്ഡില്‍ അഗളി സ്വദേശി അബ്ദുല്‍ സമദി(38)നെ 18 ഗ്രാം കഞ്ചാവുമായി പിടികൂടി. ഭൂതിവഴിയില്‍ നടത്തിയ പരിശോധനയില്‍ പി.ആര്‍.വി. സ്റ്റേഷനറി കടയില്‍നിന്നും ഒന്നരക്കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തു.