വടക്കാഞ്ചേരി – കുന്നംകുളം സംസ്ഥാന പാതയില്‍ ഒന്നാംകല്ല് സെന്‍ററില്‍ കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നിനായിരുന്നു അപകടം. ചാത്തന്‍ച്ചിറ ഭാഗത്തുനിന്നും വന്നിരുന്ന ചരക്ക് ലോറി, സംസ്ഥാന പാതയിലൂടെ വന്നിരുന്ന സ്കൂട്ടറുമായാണു കൂട്ടിയിടിച്ചത്. പരിക്കേറ്റ സ്കൂട്ടര്‍ യാത്രികനെ അതുവഴി വന്നിരുന്ന എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ബസന്ത്‌ലാലും വൈസ് പ്രസിഡന്‍റുമാണു പഞ്ചായത്ത് വാഹനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വടക്കാഞ്ചേരി പോലീസ് കേസെടുത്തു. അപകടത്തില്‍ സ്കൂട്ടറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.