കണ്ണൂർ: കെഎസ്‌ആർടിസി ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഏച്ചൂർ സ്വദേശി പി സജാതാണ് മരിച്ചത്. ഇന്ന് പുലർച്ചയായിരുന്നു അപകടം നടന്നത്.കണ്ണൂർ മാച്ചേരിയില്‍ വച്ച് നിയന്ത്രണം വിട്ട ബൈക്ക് കെഎസ്‌ആർടിസി ബസില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ സജാത് ബസിനടിയിലേക്ക് തെറിച്ചു വീണു. ഉടൻ തന്നെ യുവാവിനെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.