മേപ്പാടി: കാട്ടുപന്നിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി പരിക്കേറ്റു. നെടുംകരണ അഞ്ചാം നന്പര്‍ സ്വദേശി ആഷിക്കി (18) നാണ് പരിക്കേറ്റത്.ഒരു മാസത്തിനിടെ കാട്ടുപന്നി കുറുകെ ചാടിയുള്ള മൂന്നാമത്തെ അപകടമാണിത്. കഴിഞ്ഞദിവസം കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് അഞ്ചുവയസുകാരന്‍ മരിച്ചിരുന്നു. അപകടം നടത്തുന്ന സ്ഥലത്ത് നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണു വീണ്ടും അപകടം. തേയിലത്തോട്ടത്തില്‍നിന്ന് എത്തിയ കാട്ടുപന്നിയാണ് അപകടം സൃഷ്ടിച്ചത്. ആഷിക്കും സുഹൃത്ത് രമിത്തും വടുവഞ്ചാല്‍നിന്നു നെടുങ്കരണയിലേക്കു പോകവേ റോഡില്‍ ചാടിയ കാട്ടുപന്നിയുമായി ഇരുചക്ര വാഹനം കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ആഷിക്കിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.