ലക്നോ: ഉത്തർപ്രദേശില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ എട്ടുവയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ നാലുപേർ പൊള്ളലേറ്റു മരിച്ചു.രണ്ടുപേർക്ക് പരിക്കേറ്റു.മഹോബ ജില്ലയിലെ ശ്രീനഗർ മേഖലയിലെ ബെലാറ്റല്‍ ലിങ്ക് റോഡില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഒരു ബൈക്കില്‍ യാത്ര ചെയ്തിരുന്ന നാലുപേരില്‍ രാജ് (എട്ട്), ലളിതേഷ് (22) എന്നിവരും മറ്റൊരു ബൈക്കില്‍ യാത്ര ചെയ്തിരുന്ന ചന്ദ്രഭൻ (40), സുനില്‍ റാഹി (22) എന്നിവരുമാണ് മരിച്ചത്.
ദേവേന്ദ്ര (എട്ട്), നേഹ (25) എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.