തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ ബീമാ പള്ളി ഉറൂസ് 25ന് തുടങ്ങി ജനുവരി 4ന് അവസാനിക്കും.25ന് രാവിലെ 11മണിക്ക് പതാക ഉയർത്തുന്നതോ ടെ യാണ് ഉറൂസിനു തുടക്കം ആകുന്നത്. എല്ലാ ദിവസങ്ങളിലും മത പ്രസംഗം, മറ്റു പരിപാടികൾ ഉണ്ടായിരിക്കും. ജനുവരി 4ന് രാവിലെ 6മണിക്ക് ലക്ഷ ക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന നേർച്ച അന്നദാനത്തോടെ ഈ വർഷത്തെ ഉറൂസിനു സമാപനം ആകും. ബീമാ പള്ളി മുസ്ലിം ജമാ അത്ത് പ്രസിഡന്റ് എ. എൽ. മുഹമ്മദ് ഇസ്മായിൽ, ജനറൽ സെക്രട്ടറി എം കെ എം നിയാസ് എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.