കോഴിക്കോട്: കോഴിക്കോടും പക്ഷിപ്പനി സ്ഥിരീകരിച്ചു. തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദമാണ് ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമില്‍ സ്ഥിരീകരിച്ചത്.ഇതുവരെ 1800 കോഴികള്‍ ചത്തതായാണ് വിവരം. കൂടുതല്‍ പരിശോധനകള്‍ക്കായി ചത്ത പക്ഷികളുടെ സാമ്ബിളുകള്‍ വയനാട് പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് കോളേജിലേക്കും കോഴിക്കോട്ടെ ക്ലിനിക്കല്‍ ലാബിലേക്കും അയച്ചിട്ടുണ്ട്.നേരത്തെ ചിറയിന്‍കീഴ് അഴൂരിലെ പെരുങ്ങുഴിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.