റായ്പുര്‍: ചത്തീസ്ഗഡില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു. കാങ്കര്‍ ജില്ലയില്‍ രാത്രി 8.30 ഓടെയാണ് സംഭവം.അസിം റായി(50) ആണ് കൊല്ലപ്പെട്ടത്. പഖഞ്ഞൂര്‍ നഗര്‍ പഞ്ചായത്ത് മുൻ ചെയര്‍മാനായ റായി നിലവില്‍ ബിജെപിയുടെ കാങ്കര്‍ ജില്ലാ ഘടകത്തിന്‍റെ വൈസ് പ്രസിഡന്‍റുമായിരുന്നു.
ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ പഖഞ്ചൂര്‍ ടൗണിലെ പുരാണ ബസാര്‍ പ്രദേശത്ത് വെച്ചാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല.