കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് തീവച്ച് നശിപ്പിച്ചു. കണ്ണൂര്‍ മുഴപ്പാല കൈതപ്രം സ്വദേശി റിജിലിന്റെ ബൈക്കാണ് കത്തിച്ചത്.ഇന്ന് പുലര്‍ച്ച രണ്ടരയോടെയാണ് സംഭവം. വീടിന് മുന്നില്‍ ഒതുക്കിവച്ചിരുന്ന ബൈക്കിനാണ് തീവച്ചത്. ഇതിന് മുമ്ബ് രണ്ടുതവണ റിജിലിന്റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. സിപിഎം പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.