കോഴിക്കോട്: ബേപ്പൂരില്‍ ബോട്ടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ബേപ്പൂർ ബോട്ട് യാർഡില്‍ അറ്റകുറ്റ പണികള്‍ക്ക് വേണ്ടി കയറ്റിയിട്ടിരുന്ന ബോട്ടിലാണ് തീപിടിച്ചത്.വീല്‍ഹൗസ് ഉള്‍പ്പെടെയുള്ള ബോട്ടിന്റെ ഉള്‍വശം പൂർണമായും അഗ്നിക്കിരയായി. പുതിയാപ്പ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിലനെന്ന ബോട്ടാണ് തീപിടിച്ചത്.
ഇന്ന് പുലർച്ചെ 3.30-ഓടെയായിരുന്നു സംഭവം. അറ്റകുറ്റപ്പണിക്ക് വേണ്ടി കഴിഞ്ഞ ദിവസമാണ് ബോട്ട് യാർഡില്‍ കയറ്റിവിട്ടത്. മീഞ്ചന്തയില്‍ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റും പോലീസും പ്രദേശവാസികളും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.