സിക്കിമില്‍ സൈനിക വാഹനം മറിഞ്ഞ് മരിച്ച വൈശാഖിന്റെ മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചു; സംസ്കാരം ഇന്ന് ഉച്ചയോടെ

പാലക്കാട്: സിക്കിമില്‍ സൈനിക വാഹനം മറിഞ്ഞ് മരിച്ച വൈശാഖിന്റെ മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചു.രാത്രി ഒന്‍പതരയോടെ ആണ് മൃതദേഹം ചെങ്ങണിയൂര്‍ കാവിലെ വീട്ടില്‍ എത്തിച്ചത്. ഇന്ന് (തിങ്കളാഴ്ച) രാവിലെ എട്ട് മണിവരെ വീട്ടിലും തുടര്‍ന്ന് ചുങ്കമന്നം എ യു പി സ്കൂളിലും പൊതു ദര്‍ശനമുണ്ടാകും. ഇന്ന് ഉച്ചയോടെ തിരവുല്വാമല ഐവര്‍ മഠത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.
പ്രത്യേക വിമാനത്തില്‍ കോയമ്ബത്തൂരില്‍ എത്തിച്ച മൃതദേഹം റോഡ് മാര്‍ഗം മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് പുത്തന്‍വീട്ടില്‍ എത്തിക്കുകയായിരുന്നു. വാളയാര്‍ അതിര്‍ത്തിയില്‍ വെച്ച്‌ മന്ത്രി എംബി രാജേഷ് എം എല്‍ എ ഷാഫി പറമ്ബില്‍, പാലക്കാട് എസ്പി ആര്‍ വിശ്വനാഥ്‌ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.
2015-ലാണ് വൈശാഖ് സേനയുടെ ഭാഗമായത്. വൈശാഖ് ജൂലായ് 24-ന് മകന്റെ പിറന്നാളിനാണ് അവസാനമായി നാട്ടിലെത്തിയത്. സഹദേവനാണ് അച്ഛന്‍. അമ്മ: വിജി. ഭാര്യ: ഗീതു. മകന്‍: ഒന്നരവയസ്സുള്ള തന്‍വിക്. സഹോദരി: ശ്രുതി.
ആര്‍മി ട്രക്ക് അപകടത്തില്‍പെട്ട് 16 സൈനികരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉത്തര സിക്കിമിലെ സേമ മേഖലയിലാണ് അപകടമുണ്ടായത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

19 − nine =