ബോളിവുഡ് നടൻ പങ്കജ് ത്രിപാഠിയുടെ സഹോദരീഭർത്താവ് ജാർഖണ്ഡിലെ ധൻബാദിലുണ്ടായ അപകടത്തില്‍ മരിച്ചു;സഹോദരി ഗുരുതരാവസ്ഥയിൽ

ധൻബാദ്: ബോളിവുഡ് നടൻ പങ്കജ് ത്രിപാഠിയുടെ സഹോദരീഭർത്താവ് ജാർഖണ്ഡിലെ ധൻബാദിലുണ്ടായ അപകടത്തില്‍ മരിച്ചു. ശനിയാഴ്ച, പങ്കജ് ത്രിപാഠിയുടെ സഹോദരി സബിത തിവാരിയും ഭർത്താവ് രാജേഷ് തിവാരിയും ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വരുന്ന വഴി ഡല്‍ഹി-കൊല്‍ക്കത്ത ദേശീയപാത-19ല്‍ ഉച്ചകഴിഞ്ഞ് 3 മണിക്കായിരുന്നു അപകടം.സംഭവസ്ഥലത്ത് വെച്ച്‌ തന്നെ രാജേഷ് തിവാരി മരിച്ചു. സബിത ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തിവാരി ഓടിച്ചിരുന്ന കാർ, നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഈ സമയം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന സ്ത്രീ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.ധൻബാദിലെ ഷാഹിദ് നിർമല്‍ മഹാതോ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സബിതയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × 3 =