ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് പരുക്ക്. കന്നഡ ചിത്രമായ കെ.ഡിയുടെ ചിത്രീകരണത്തിന് ഇടയിലാണ് പരുക്കേറ്റത്. ബെംഗളൂരു, മഗഡി റോഡിലെ സെറ്റില്‍ ബോംബ് സ്ഫോടന രംഗം ചിത്രീകരിക്കുന്നതിന് ഇടയിലാണ് താരത്തിന് പരുക്കേറ്റത്.സഞ്ജയ് ദത്തിന്റെ കൈമുട്ടിനും മുഖത്തും പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.താരത്തിന് പരുക്കേറ്റതോടെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പ്രാഥമിക ചികിത്സ തേടിയതിന് ശേഷം സഞ്ജയ് ദത്ത് വീണ്ടും അഭിനയിക്കാനെത്തി. സഞ്ജയ് ദത്തിന്റേത് സാരമായ പരുക്കല്ലെന്ന് കെ.ഡി സിനിമയുടെ പിആര്‍ ടീമും വ്യക്തമാക്കി.