കൊല്‍ക്കത്ത: ബംഗാളില്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു മരണം. മാമുന്‍ മൊല്ല, സാകിറുല്‍ സര്‍ക്കാര്‍, മുസ്താഖീന്‍ ഷെയ്ഖ് എന്നിവരാണ് കൊല്ലപ്പെട്ടത്.മുര്‍ഷിദാബാദ് ജില്ലയിലെ ഖയാര്‍ത്തലയിലാണ് സ്‌ഫോടനമുണ്ടായത്.
രാത്രിയില്‍ വലിയ സ്‌ഫോടന ശബ്ദം കേട്ടെന്നും എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. മരിച്ച മാമുന്‍ മൊല്ലയുടെ വീട്ടില്‍ നാടന്‍ ബോംബുകള്‍ നിര്‍മിച്ചിരുന്നതായാണ് ആരോപണം.