തിരുവനന്തപുരം :- ഡോക്ടർ മാളവിക രചിച്ച എ ഡേ ഓൾഡ് വുസ് ആൻഡ് വൈസസ് എന്ന കവിത പുസ്‌തകപ്രകാശനം 16ന് വൈകുന്നേരം 4മണിക്ക് പ്രസ്സ് ക്ലബ് ടി എൻ ജി ഹാളിൽ നടക്കും. സ്വാഗതം ഡോക്ടർ ലക്ഷ്മി ആർ ജെആശംസിക്കും. പ്രസ്സ് ക്ലബ് സെക്രട്ടറി കെ എൻ സാനുവിന്റെആദ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം എ പിഎം മുഹമ്മദ് ഹനീഷ് ഐ എ എസ് നിർവഹിക്കും. ആമുഖ പ്രസംഗം ഡോക്ടർ മാളവിക ആർ ജെ നടത്തും. പുസ്‌തകം പ്രകാശനം കെ ജയകുമാർ റിട്ട :ഐ എ എസ് നിർവഹിക്കുന്നു. കാര്യവട്ടം ശ്രീകണ്ഠൻ നായർ പുസ്തകം സ്വീകരിക്കും. ഡോക്ടർ കെ പി ജയ് കിരൺ പുസ്‌തകം പരിചയപ്പെടുത്തും. ആശംസകൾ അർപ്പിച്ചു ഡോക്ടർ എസ് എസ് ലാൽ, ലയൺ എം എ വഹാബ്, പ്രസാധകൻ ഷൈജു അലക്സ്, പ്രൊഫ: ടി ഗിരിജ തുടങ്ങിയവർ സംസാരിക്കും. ഗൗരി പാർവതി എം എസ് ചടങ്ങിന് കൃതജ്ഞത അർപ്പിക്കും. പ്രസ്സ് ക്ലബ്ബിൽ ഡോക്ടർ മാളവിക, കാര്യവട്ടം ശ്രീകണ്ഠൻ നായർ തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.