കോടികൾ ചിലവിട്ട് സർക്കാർ നടത്തുന്ന മേളകളിൽ ഉപയോഗിക്കുന്നത് അന്യ സംസ്ഥാന ബ്രാന്റുകൾ- “ഖജനാവിന് വൻ നഷ്ടം “

( ഡി. അജിത് കുമാർ )

തിരുവനന്തപുരം : കോടികൾ ചിലവഴിച്ച് സർക്കാർ പല മേളകളും നടത്തുമ്പോൾ, മേളകളോട് അനുബന്ധിച്ച് നടത്തുന്ന ക്യാന്റിനുകളിലും, മറ്റു വില്പന സ്റ്റാളുകളിലും സർക്കാർ – അർദ്ധ സർക്കാർ മേഖലകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന വസ്തുക്കൾ നിർബന്ധമായും ഉപയോഗിക്കുന്നതിനുള്ള പുതിയ നിയമം നടപ്പിലാക്കണമെന്നുള്ള ആവശ്യം ശക്തമായിരിക്കുന്നു. സർക്കാരിന്റെ ഇതരവകുപ്പുകളായ കേരഫെഡ്, മിൽമ, സിവിൽ സപ്ലൈസ് കോർപറേഷൻ, കുടുംബശ്രീ ഉത്പന്നങ്ങൾ തുടങ്ങിയവയിൽ നിന്നും ഉൽപാദിപ്പിക്കപ്പെടുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതോടു കൂടി സർക്കാർ ഖജനാവിലേക്ക് കൂടുതൽ തുക ലഭിക്കും എന്നുള്ളത് ഏറെ ശ്രദ്ധേയമായ വസ്തുതകളിൽ ഒന്ന് മാത്രമാണ്. പാചകപ്പുരകളിൽ നിർബന്ധമായും സിവിൽ സപ്ലൈസ് കോർപറേഷനിൽ നിന്നു പലവ്യഞ്ജനങ്ങൾ വാങ്ങാവു എന്നുള്ള നിയമം കർശനമാക്കണം
ഫിലിം ഫെസ്റ്റിവൽസർക്കാർ നടത്തുന്ന സ്കൂൾ കലോത്സവങ്ങൾ, മറ്റ് ഉത്സവപരിപാടികൾ എന്നിവിടങ്ങളിൽ സാധാരണയായി അവിടെ എത്തുന്നവർക്ക്‌ ഭക്ഷണം കഴിക്കുന്നതിനായി കാന്റീനുകൾ, ടീ സ്റ്റാളുകൾ, പാചകപ്പുരകൾ തുടങ്ങിയവ ഉണ്ടാകും ഇത്തരം കേന്ദ്രങ്ങളിൽ പലപ്പോഴും ഉപയോഗിക്കുന്നത് കേരഫെഡ് വെളിച്ചെണ്ണക്ക്‌ പകരം മറ്റു കമ്പനികളുടെ പാചകഎണ്ണകളും അനുബന്ധ ഉത്പന്നങ്ങളും ആണ്. മിൽമ പാലിനും അനുബന്ധ ഉത്പന്നങ്ങൾക്കും പകരം തമിഴ്‌നാട്ടിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പാലും മറ്റു ഉത്പന്നങ്ങളുമാണ് ഉപയോഗിക്കുന്നതായി കണ്ടു വരുന്നത്. ഇത്തരം മേളകളിൽ സർക്കാരിന്റെ എല്ലാ വകുപ്പുകളും പരസ്യ പ്രചാരണം നൽകുമ്പോഴും അവിടെ ഉപയോഗിക്കുന്നത് അന്യസംസ്ഥാന ബ്രാൻഡ് ഉത്പന്നങ്ങൾ ആണ്. ഇവിടെയാണ് സാമ്പത്തിക ചോർച്ച ഉണ്ടാകുന്നത്. സർക്കാരിന്റെ ഉത്പന്നങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണ വസ്തുക്കളെ ജനങ്ങൾക്ക്‌ പൂർണ്ണ വിശ്വാസത്തിലെടുത്ത് കഴിക്കാൻ കഴിയും എന്നുള്ളത് ആണ് മറ്റൊരു വസ്തുതയായി ഈ അവസരത്തിൽ ചൂണ്ടികാണിക്കുന്നത്.

സംസ്ഥാന സർക്കാർ ഇനിയെങ്കിലും നടത്തുന്ന എല്ലാ മേളകൾക്കും, കലോത്സവങ്ങൾക്കും സർക്കാർ ഇതരവകുപ്പുകൾ ഉത്പാദിപ്പിക്കുന്നവസ്തുക്കൾ മാത്രമേ മേളകൾ നടത്തുന്ന പരിസരത്തുള്ള ഭക്ഷ്യവില്പന കേന്ദ്രങ്ങളിൽ ഉപയോഗിക്കാവൂ എന്ന നിയമം അടിയന്തിരമായി നടപ്പിലാക്കേണ്ടതാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *