കോതമംഗലം: ലക്ഷക്കണക്കിന് രൂപയുടെ ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തു. അസം സ്വദേശി ജലാലുദ്ദീന്‍ 25 ഗ്രാം ഹെറോയിനുമായി പിടിയിലായതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞദിവസം ആന്‍ തിയറ്ററിന് സമീപം പിടികൂടിയ ഹെറോയിന്‍ കേസ് പ്രതിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോതമംഗലം ടൗണ്‍ ഭാഗങ്ങളില്‍ നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് കോഴിപ്പിള്ളി ഭാഗത്തുനിന്ന് ഇയാള്‍ പിടിയിലായത്. മൊബൈല്‍ ഫോണിന്റെ ബ്ലൂ ടൂത്ത് സ്പീക്കറിനുള്ളില്‍ അതിരഹസ്യമായാണ് ഇയാള്‍ ബ്രൗണ്‍ഷുഗര്‍ സൂക്ഷിച്ചിരുന്നത്. ഇയാള്‍ കഴിഞ്ഞയാഴ്ച അസമില്‍ പോയി ബ്രൗണ്‍ ഷുഗര്‍ എടുത്ത് ട്രെയിന്‍ മാര്‍ഗം ആലുവക്ക് ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍, ഇയാളുടെ കൂട്ടാളിയെ പിടിച്ചതറിഞ്ഞ് കോയമ്പത്തൂരില്‍ ഇറങ്ങി ബസ് മാര്‍ഗം കോതമംഗലത്ത് എത്തിയപ്പോഴാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്.