തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ എന്‍ജിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗത്തെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.മണക്കാട് ജി.എന്‍.ആര്‍.എ 10 ല്‍ എസ്.എസ്.മായയാണ് അറസ്റ്റിലായത്. ഒമ്പത് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളടക്കം 12 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ പ്രസിഡന്റും സെക്രട്ടറിയും ജീവനക്കാരനും അടക്കം 4 പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
ബഡ് ആക്‌ട് പ്രകാരം കണ്ടുകെട്ടിയ വസ്തുക്കള്‍ പണമാക്കി മാറ്റി തിരികെ നല്‍കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പ്രസിഡന്റ് ഗോപിനാഥന്‍, ഓഫീസ് ക്ലര്‍ക്ക് രാജീവ് എന്നിവരില്‍ നിന്നും കണ്ടുകെട്ടിയ വസ്തുവകകള്‍ വിറ്റ് പണമാക്കും.