കിഴക്കഞ്ചേരി: വാല്‍ക്കുളമ്പ്, പനങ്കുറ്റി മേഖലകളില്‍ മോഷണം വര്‍ദ്ധിക്കുന്നു. രണ്ടാഴ്ചക്കിടെ ആറ് വീടുകളിലാണ് മോഷണം നടന്നത്.കളമ്പാടന്‍ ആനി ജോര്‍ജ്, പനങ്കുറ്റി തോമസ്, കപ്പടക്കാമഠം സണ്ണി തുടങ്ങിയവരുടെ ചെമ്പുപാത്രങ്ങള്‍, തട്ടാംകുളമ്പ് ചെന്താമരാക്ഷന്റെ റബ്ബര്‍ പാല്‍ ഒഴിച്ചുവയ്ക്കുന്ന 24 ഡിഷുകള്‍, ഒറവത്തൂര്‍ താമരപ്പിള്ളി എല്‍ദോസിന്റെ 1.5 എച്ച്.പി മോട്ടര്‍, മുന്‍ പഞ്ചായത്തംഗം സിജു ജോസഫിന്റെ കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ തുടങ്ങിയവയാണ് കവര്‍ന്നത്. പരാതി നല്‍കിയതിനെത്തുടര്‍ന്ന് വടക്കഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തില്‍ അയല്‍ സംസ്ഥാന തൊഴിലാളികളിലൊരാളെ പിടികൂടി ചോദ്യം ചെയ്തു. പൊലീസ് കൂടുതലന്വേഷണം നടത്തിവരികയാണ്.