കണ്ണൂര്‍: ചരിത്ര പ്രസിദ്ധമായ മാഹി സെന്റ് തെരേസ ദേവാലയത്തോട് ചേര്‍ന്നുളളകുര്‍ബാന സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ കവര്‍ച്ച. ‘കുര്‍ബാനക്കുപയോഗിക്കുന്ന കുരിശ് ഉള്‍പ്പെടെ മോഷണം പോയി. ശനിയാഴ്ച്ച ഉച്ചയോടെയാണ് മോഷണം നടന്നത്. മുറിക്കുള്ളിലെ അലമാരയിലുണ്ടായിരുന്ന കുര്‍ബാനയ്ക്കുപയോഗിക്കുന്ന ചെറിയ കുരിശ്, കാസ, പിലാസ എന്നിവയാണ് മോഷണം പോയത്ഇടവക വികാരിമാര്‍ കുര്‍ബാനയ്ക്ക് വേണ്ടി ഒരുങ്ങുകയും, കുര്‍ബാനയ്ക്ക് വേണ്ട സാധനങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്ന മുറിയാണിത്.മുറിക്കുള്ളില്‍ കടന്ന മോഷ്ടാവ് അലമാരക്ക് മുകളിലുണ്ടായിരുന്ന താക്കോലെടുത്ത് അലമാര തുറന്ന് കുരിശും മറ്റുമെടുത്ത് കടന്നു കളയുകയായിരുന്നു.
പതിനായിരത്തോളം വിലവരുന്നസാധനങ്ങളാണ് മോഷണം പോയത്.