മംഗളൂരു: മംഗളൂരു സ്വദേശികളായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച തുമകുരുവില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.ബെല്‍ത്തങ്ങാടി ടി.ബി ക്രോസ് റോഡിലെ ഓട്ടോറിക്ഷ ഡ്രൈവർ കെ. ഷാഹുല്‍ (45), മഡ്ഡട്ക്കയിലെ സി. ഇസ്ഹാഖ് (56), ഷിർലാലുവിലെ എം. ഇംതിയാസ് (34) എന്നിവരാണ് മരിച്ചത്.തുമകുരു കുച്ചാംഗി തടാകക്കരയില്‍ കത്തിയ കാർ കണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.