ചണ്ഡീഗഢ്: ഡെല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് പോയ ബസിന് തീപ്പിടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം.12 പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുണ്ട്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് അപകടം നടന്നത്. ഡെല്‍ഹി-ജയ്പൂര്‍ എക്സ്പ്രസ് വേയില്‍ ബസിന് തീപ്പിടിക്കുകയായിരുന്നുവെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. തീയണയ്ക്കാന്‍ അഗ്‌നിശമനസേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ബസില്‍ നിന്ന് തീ ഉയരുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.