കോഴിക്കോട് ചെത്തുകടവില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് ചെ​ത്തു​ക​ട​വി​ല്‍ ബ​സു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച്‌ അ​പ​ക​ടം. ഇന്നലെ വൈകിട്ടോടെയാണ് ചാ​ത്ത​മം​ഗ​ല​ത്തി​നും ചെ​ത്തു​ക​ട​വി​നും ഇ​ട​യി​ലു​ള്ള ര​ജി​സ്ട്രാ​റോ​ഫി​സി​ന് സ​മീ​പ​ത്തെ വ​ള​വി​ല്‍ അ​പ​ക​ടം സംഭവിച്ചത്.കോ​ഴി​ക്കോ​ട്- നി​ല​മ്ബൂ​ര്‍ റൂ​ട്ടി​ലോ​ടു​ന്ന ഗാ​ല​ക്സി ബ​സും തി​രു​വ​മ്ബാ​ടി-കോ​ഴി​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന ല​മി​ന്‍ ബ​സു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. 10 പേ​ര്‍​ക്ക് അപകടത്തില്‍ പ​രി​ക്കേ​റ്റു.പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ല്‍ കോളേജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മു​ക്കം റോ​ഡി​ല്‍ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വെ​ള്ളി​മാ​ടു​കു​ന്നി​ല്‍നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സും കു​ന്ദ​മം​ഗ​ലം പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ബ​സു​ക​ള്‍ റോ​ഡി​ല്‍​നി​ന്ന് മാ​റ്റി​യ​ത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × 3 =