തിരുവനന്തപുരം : വാണിജ്യ വ്യവസായ ധനകാര്യ സംരംഭക മേഖലകളിലെ വിശേഷങ്ങളും വിവരങ്ങളും ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ബിസിനസ് ഇൻസൈറ്റ് മാഗസിൻ്റെ ആദ്യലക്കത്തിൻ്റെ പ്രകാശനം തിരുവനന്തപുരത്ത് ഹൈസിന്ത് ഹോട്ടലിൽ നടന്നു. മുൻ ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക് പ്രമുഖ സംരംഭകയും സെറീന ബ്യുട്ടീക് ഫൗണ്ടറുമായ ഷീല ജെയിംസിന് ആദ്യ കോപ്പി നൽകിയാണ് പ്രകാശനം ചെയ്തത്. മാഗസിൻ എഡിറ്ററും സിഇഒയുമായ പ്രജോദ് പി രാജ് ആമുഖ വിശദീകരണം നടത്തി. മാഗസിൻ്റെ വാർഷിക വരിസംഖ്യാ പദ്ധതിയുടെ ഉദ്ഘാടനം സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ നിർവഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന സംരംഭക മീറ്റ് വ്യവസായ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ എംജി രാജമാണിക്യം ഐഎഎസ് ഉദ്ഘാടനം ചെയ്തു. ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് എസ് എൻ രഘുചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ മാനേജർ സജിത ജി നാഥ്, ഒർജിൻ ഫാർമസ്യൂട്ടിക്കൽസ് മാനേജിങ് ഡയറക്ടർ മധു രാമാനുജൻ, പ്രമുഖ സംരംഭക ലേഖകനും പരിശീലകനുമായ ഡോ.സുധീർബാബു, മുൻ മാധ്യമപ്രവർത്തകനും പിആർഡി മുൻ ഇൻഫർമേഷൻ ഓഫീസറുമായ മനോജ് പുതിയവിള തുടങ്ങിയവർ സംസാരിച്ചു. തുടർന്നു നടന്ന സംരംഭക മീറ്റിൽ ബ്ല്യൂവിംഗ്സ് എഡ്യൂക്കേഷൻ മാനേജിങ് ഡയറക്ടർ സോണി മണിരഥൻ, ഡൗട്ട്ബോക്സ് സിഇഒ രഞ്ജിത്ത് ബാലൻ, ജെൻറോബോട്ടിക്സ് കോ-ഫൗണ്ടർ അരുൺ ജോർജ്, സിയാസ് റിയൽറ്റേഴ്സ് മാനേജിങ് ഡയറക്ടർ സനു സർദാർ, കിംഗ്സ് ലാബ്സ് സിഇഒ അനൂപ് വൃന്ദ, സ്കൈവെൽ അക്വാസൊല്യൂഷൻസ് മാനേജിങ് പാർട്ണർ മുഹമ്മദ് ആസിഫ്, ഇ-മിത്രം സിഇഒ സന്തോഷ് ടിജെ, ലിനെൻ സെൻ്റർ ഡയറക്ടർ അഖിൽ, സേഫ്മാക്സ് ഡയറക്ടർ ജിജോ മെൽവിൻ, സ്കോട്ട്ലുമിൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.കാസിം ബരയിൽ തുടങ്ങിയവർ സംസാരിച്ചു.