തൃശൂർ: മൂന്ന് ദിവസങ്ങളിലായി നടന്ന CPI തൃശൂർ ജില്ലാ സമ്മേളനം കെ.കെ. വത്സരാജിനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജനനിബിഡമായ പൊതുസമ്മേളനം ചെങ്കടലാക്കി മാറ്റി അഖിലേന്ത്യാ കമ്മറ്റി അംഗം പന്ന്യൻ രവീന്ദൻ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം തൃപ്രയാറിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത പ്രതിനിധി സഖാക്കൾക്ക് വിത്തും കൈക്കോട്ടുമാണ് ഇത്തവണ നൽകിയത്. മികച്ച ഗായികയ്ക്കുള്ള ഭരത് അവാർഡ്‌നേടിയ നഞ്ചിയമ്മയെ സമ്മേളനത്തിൽ ആദരിച്ചു.