തിരുവനന്തപുരം: കേരളത്തിലെ മഴ സാഹചര്യം ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗം ചര്‍ച്ച ചെയ്യും. ഇതിനോടകം തന്നെ മഴക്കെടുതി നേരിടാനുള്ള നിര്‍ദേശം കളക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്.ആശങ്ക വേണ്ടെന്നും മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണം എന്നുമുള്ള നിര്‍ദേശം ആണ് സര്‍ക്കാര്‍ നല്‍കിയത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണ്ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയമ നടപടി ആലോചിക്കുന്നുണ്ട്.
സുപ്രീം കോടതിയെ സമീപിക്കാന്‍ ആണ് ആലോചിക്കുന്നത്.സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്‌തേക്കുമെന്നാണ് കരുതുന്നത്. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലത്ത് യെല്ലോ അലര്‍ട്ടാണ്.
തിരുവനന്തപുരത്ത് പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. പമ്പ മണിമലയാര്‍, മീനച്ചിലാർ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു.