തിരുവനന്തപുരം :-കേബിൾ ടീവി ഓപ്പറേറ്റഴ്‌സ് അസോസിയേഷൻ പതിനാലാമത് ജില്ലാ സമ്മേളനം 14,15 തീയതികളിൽ പാപ്പനംകോട് നടക്കും.14-തീയതി പാപ്പനംകോട് നടക്കുന്ന പൊതു സമ്മേളനം സ്വാഗത സംഘം രക്ഷാധികാരി മേലാംകോട് വാർഡ് മെമ്പർ ശ്രീദേവിയുടെ അധ്യക്ഷതയിൽ മുൻ ട്രാൻസ്‌പോർട് മന്ത്രി ആന്റണി രാജു എം. എൽ. എ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ രംഗത്തെ പ്രമുഖരും കേബിൾ ടീവി ഓപ്പറേറ്റഴ്‌സ് അസോസിയേഷന്റെ സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കും.15-തീയതി പാപ്പനംകോട് ശ്രീവത്സം ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം കേബിൾ ടീവി ഓപ്പറേറ്റഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. വി. രാജൻ ഉദ്ഘാടനം ചെയ്യും. കേബിൾ ടീവി ഓപ്പറേറ്റഴ്‌സ് അസോസിയേഷന്റെ സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കും. മാർച്ച് 2,3,4തീയതികളിൽ സംസ്ഥാന സമ്മേളനം കോഴിക്കോട് നടക്കും.