സംസ്ഥാനത്ത് കാൻസർ സാക്ഷരത അനിവാര്യം : ഓറൽ കാൻസർ ശില്പശാല ഡന്റൽ ഹൈജീനിസ്റ്റുകളെ പ്രാരംഭ രോഗനിർണ്ണയത്തിനും , ബോധവത്കരണത്തിനും ഉപയോഗപ്പെടുത്തണം

തിരുവനന്തപുരം : പൊതുജനാരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ
നിലർത്തുവാൻ  കാൻസർ പ്രതിരോധത്തിൽ ഉൾപ്പെടെ ആരോഗ്യ സാക്ഷരത
അനിവാര്യമാണെനും, ഇതിൽ വദനാർബദ പ്രതിരോധ ത്തിന്  സന്റൽ സർജൻമാർക്കൊപ്പം
ഡന്റൽ ഹൈജീനിസ്റ്റുകളുടെ സേവനം കൂടി ഫലപ്രദമായി
ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും മുൻ ആരോഗ്യ മന്ത്രി  ശ്രീമതി ടീച്ചർ
അഭിപ്രാ യപ്പെട്ടു. വായയിലെ അർബുദ ബാധ തുടക്കത്തിൽ കണ്ടെത്താനും,
ബോധവത്കരണം സമൂഹത്തിന്റെ താഴെ തട്ടിൽ എത്തിക്കാനും ലക്ഷ്യമിട്ട് കേരള ഗവ
ഡന്റൽ ഹൈജീനിസ്റ്റ് അസോസിയേഷൻ നേതൃത്വത്തിൽ വദനാർബുദം തുടക്കത്തിൽ
കണ്ടെത്താം … രോഗത്തെ പ്രതിരോധിക്കാം എന്ന മുദ്രാവാക്യമുയർത്തി
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ സഹകരണത്തോടെ  സംസ്ഥാന തല
സെമിനാർ  ലോക കാൻസർ ദിനത്തിന് മുന്നോടിയായി  തിരുവനന്തപുരത്ത് ഉദ്ഘാടനം
ചെയ്യുകയായിരുന്നു ശ്രീമതി ടീച്ചർ. വദനാർബുദ ബോധ വത്കരണവും , പ്രാരംഭ
രോഗനിർണ്ണയത്തിലും ഡന്റൽ ഹൈജീനിസ്റ്റുകളെ കൂടുതൽ പ്രാപ്തരാക്കുന്നതിന്
തുടർ പരിപാടികൾ സെമിനാർ തീരുമാനിച്ചു. കേരളത്തിൽ ഉൾപ്പെടെ പുരുഷൻമാരിൽ
വദനാ ർബുദ നിരക്ക് കൂടുതലാണ് . സെമിനാറിൽ ആർ സി സി അഡീഷണൽ ഡയരക്ടർ ഡോ . എ
സജീദ്, സംസ്ഥാന ആരോഗ്യ വകുപ്പ് ഡന്റൽ ഡെ ഡയരക്ടർ ഡോ. സൈമൺ മോറിസൺ,
ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ , ആർ സി
സി യിലെ വിദഗ്ധരായ  ഡോ. ജിജി തോമസ്, ഡോ ആർ ജയകൃഷ്ണൻ , ഡോ. ദിവ്യ രാജ്,
കേരള ഗവ ഡന്റൽ ഹൈജീനിസ്റ്റ് അസാസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അജയകുമാർ
കരിവെള്ളൂരും, പ്രസിഡന്റ് ആർ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × 3 =