ഷാര്‍ജ: ഷാര്‍ജയില്‍ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മൂന്നു സ്വദേശികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. ഷാര്‍ജയിലെ എമിറേറ്റ്സ് സ്ട്രീറ്റിലായിരുന്നു അപകടം.ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് റോഡ് ഡിവൈഡറില്‍ ഇടിച്ച് തകരുകയായിരുന്നുവെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. അമിത വേഗവും വാഹനം പെട്ടെന്ന് വെട്ടിത്തിരിച്ചതുമാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.