തിരുവല്ല: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടറിന് പിന്നില്‍ സഞ്ചരിച്ചയാള്‍ മരിച്ചു.ചുമത്ര ബിനില്‍ നിവാസില്‍ ജി ദേവദാസ് (65) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കിഴക്കന്‍ മുത്തൂര്‍ ജങ്ഷന് സമീപമായിരുന്നു അപകടം. തിരുവല്ല നഗരത്തിലേക്ക് വരാനായി മറ്റൊരാളുടെ സ്കൂട്ടറിന്റെ പിന്നില്‍ ഇരുന്ന് സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ സ്കൂട്ടര്‍ റാന്നി സ്വദേശിയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.റോഡിലേക്ക് തലയടിച്ചു വീണ ദേവദാസിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.