കോഴിക്കോട്: കുറ്റ്യാടിയില്‍ രോഗികളോട് അപമര്യാദയായി പെരുമാറിയതിന് ഡോക്ടര്‍ ക്കെതിരെ കേസ്. കുറ്റിയാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വിപിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഡോക്ടറെ ഇന്നുതന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വിപിനെതിരെയാണ് പരാതി. ഡോക്ടര്‍ സ്ത്രീകളായ രോഗികളോട് അപമര്യാദയായി പെരുമാറിയെന്ന് രോഗികള്‍ പൊലീസിന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ 354 വകുപ്പ് പ്രകാരം ഡോക്ടര്‍ ക്കെതിരെ പൊലീസ് കേസ് എടുത്തു. ഡോക്ടറുടെ അറസ്റ്റും രേഖപ്പെടുത്തി. ഉച്ചയോടെയാണ് സംഭവം.
ബാലുശേരി സ്വദേശിയായ ഡോക്ടര്‍ വിപിന്‍ അത്യാഹിത വിഭാഗത്തില്‍ രോഗികളെ പരിശോധിക്കുന്നതിനിടെ അപമര്യാദയായി പെരുമാറിയെന്ന്രോഗികള്‍ പരാതിപ്പെട്ടു. ഇതറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ സ്ഥലത്തെത്തി. പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.