വ്യാജ അക്യു പങ്ചർ ചികിത്സക്കെതിരെ ജാഗ്രത വേണം -കേരള സ്റ്റേറ്റ്മെഡിക്കൽ കൗൺസിൽ

തിരുവനന്തപുരം :- വ്യാജ അക്യു പ ങ് ചർ ചികിത്സ ക്കെതിരെ ജാഗ്രത വേണം എന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ.സമീപകാലത്ത് ഇതുമായി ബന്ധപ്പെട്ടു അമ്മയും കുഞ്ഞും മരിക്കാൻ ഇടയായ സംഭവം ആയി ബന്ധപ്പെട്ടാണ് ഇവർ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വൈദ്യശാസ്ത്ര പഠനത്തിന് സിലബസ്, നാഷണൽ മെഡിക്കൽ കമ്മിഷൻ, നാഷണൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻസ്, നാഷണൽ കമ്മീഷൻ ഫോർ ഹോമിയോ പ്പതി എന്നീ കൗ ൺ സിലുകളാണ്. ഏതൊരു ചികിത്സാ രീതിയും അംഗീകൃത യോഗ്യതയും മെഡിക്കൽ കൗ ൺ സിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ചികിത്സചെയ്യാൻ അവകാശം ഉള്ളതെന്നു അവർ പറഞ്ഞു. വ്യാജ ചികിത്സനടത്തുന്നവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടു പോകും എന്നും വ്യാജ ചികിത്സനടത്തുന്നവരെ പറ്റിയുള്ള വിവരങ്ങൾ കൗ ൺ സിലിനെ അറിയിക്കണം എന്നും അവർ അറിയിച്ചു. ഐ എസ്‌ എം പ്രസിഡന്റ്‌ ഡോക്ടർ ശ്രീകുമാർ ടി ഡി, വൈസ് പ്രസിഡന്റ്‌ ഡോക്ടർ ഹരിദാസൻ പി കെ, ഐ എസ്‌ എം ലീഗൽ സബ് കമ്മിറ്റി ചെയർമാൻ ഡോക്ടർ സാദത്ത് ഡി ആർ, കൗ ൺ സിൽ അംഗങ്ങൾ ആയ ഡോക്ടർ ഷക്കീർ അലി, ഡോക്ടർ അഭീൽ മോഹൻ, രജിസ്ട്രാ റർ ആർ. സുരേഷ് ബാബു തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ ആണ് അറിയിച്ചത്. വ്യാജ കോഴ്സുകൾ നടത്തുന്നതും, ചികിത്സചെയ്യുന്നതും വളരെ ഗുരുതരനിയമനടപടികൾ ആണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

6 + 15 =