ഫോട്ടോ
സിബിഎസ്ഇ സഹോദയ ജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കന്ററി സ്കൂളിന് സഹദായ കോൺഫഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി പോൾ ട്രാഫി നൽകുന്നു
രണ്ട് ദിവസങ്ങളിലായി കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂളിൽ സംഘടിപ്പിച്ച സിബിഎസ്ഇ സഹോദയ ജില്ലാ കലോത്സവത്തിന് തിരശ്ശീല വീണു. മേളയിൽ 917 പോയിന്റുകൾ നേടി ആതിഥേയരായ കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി 874 പോയിന്റുകൾ നേടി കുറിപ്പുറം എംഇഎസ് ക്യാമ്പസ് സ്കൂൾ രണ്ടും 697 പോയിന്റുകൾ നേടി പുത്തനങ്ങാട്ടി സെന്റ് ജോസഫ് സീനിയർ സെക്കന്ററി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
ക്യാറ്റഗറി വിജയി കൾ
ക്യാറ്റഗറി 1
1. ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂൾ പൂക്കോട്ടുംപാടം.110
2.ജെംഫോർഡ് വേൾഡ് സ്കൂൾ തിരുവാലി 109
3. എം ഇ എസ് കുറ്റിപ്പുറം 101
കാറ്റഗറി 2
1. ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂൾ പൂക്കോട്ടുംപാടം 184
2. സേക്രഡ് ഹാർട്ട് കോട്ടക്കൽ 174
3. സൈനിക് നടുവത്ത് 158
ക്യാറ്റഗറി 3
1. സേക്രഡ് ഹാർട്ട് കോട്ടക്കൽ 255
2. എം ഇ എസ് കുറ്റിപ്പുറം 208
3. സെന്റ് ജോസഫ്സ് പുത്തനങ്ങാടി 207
ക്യാറ്റഗറി4
1.എം ഇ എസ് കുറ്റിപ്പുറം 273
2. സേക്രഡ് ഹാർട്ട് കോട്ടക്കൽ 210
3. സെന്റ് ജോസഫ് പുത്തനങ്ങാടി 192
കോമൺ ക്യാറ്റഗറി
1. സേക്രഡ് ഹാർട്ട് കോട്ടക്കൽ 188
2. എംഇഎസ് കുറ്റിപ്പുറം 146
3. സൈനിക് നടുവത്ത് 112
*കലാതിലകം*
*അമൃത എസ് നായർ* സെന്റ്ജോസഫ് പുത്തനങ്ങാടി. 31 പോയിന്റ്
*കലാ പ്രതിഭ*
*അഭിജിത്* എം ഭാരതീയ വിദ്യാഭവൻ തിരുനാവായ 33 പോയിന്റ്
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ സഹോദയ കോൺഫഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി പോൾ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു സഹോദയ മേഖലാ പ്രസിഡണ്ട് എം. അബ്ദുൽ നാസർ വിജയികളെ പ്രഖ്യാപിച്ചു ക്യാറ്റഗറി സമ്മാനങ്ങൾ സഹോദയ ജനറൽ സെക്രട്ടറി എം ജൗഹർ സിബിഎസ്ഇ സിറ്റി കോർഡിനേറ്റർ പി ഹരിദാസ് മേളയുടെ ജനറൽ കൺവീനർ സിസ്റ്റർ ആൻസില ജോർജ് , സഹോദയ വൈസ് പ്രസിഡന്റ് ഫാദർ നന്നം പ്രേംകുമാർ, സെകട്ടറിമാരായ ജോബിൻ സെബാസ്റ്റ്യൻ കെ ഗോപകുമാർ എന്നിവർ വിതരണം ചെയ്തു, സേക്രഡ് ഹാർട്ട് പിടിഎ പ്രസിഡന്റ് സിജോ മോൻ , ഭാരവാഹികമായ പി നിസാർഖാൻ, സോണി ജോസ് ,സുനിത എസ് , ഷീജ രാഘവൻ, ജോസ്‌ലിൻ ഏലിയാസ്, പി കെ ബിന്ദു, പി ജയലക്ഷമി,ബീന ചന്ദ്രശേഖരൻ, എസ് സ്മിത, റോസ് മേരി, സുനിത എന്നിവർ നേതൃത്വം നൽകി കലോത്സവത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് നവംബർ 24,25,26 എന്നീ തിയ്യതികളിൽ കാലടി ശ്രീശാരദ വിദ്യാലയയിൽ നടക്കുന്ന സിബിഎസ്ഇ കലോത്സവത്തിൽ പങ്കെടുക്കാമെന്ന് പ്രസിഡണ്ട് എം. അബ്ദുൽ നാസർ അറിയിച്ചു