തിരുവനന്തപുരം : തമ്പാനൂർ കെ എസ് ആർ റ്റി സി ബസ് ടെർമിനലിൽ മോഷണം പതിവാകുന്ന സാഹചര്യത്തിൽ സി സി റ്റി വി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.
ജില്ലാ പോലീസ് മേധാവി, കെ എസ് ആർ റ്റി സി, എം ഡി എന്നിവർ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സംർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. സി സി റ്റി വി ക്യാമറകൾ ഇല്ലാത്തതു കാരണം മോഷണം നടത്തി മുങ്ങുന്നവരെ കണ്ടെത്താൻ കഴിയാറില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു. ടെർമിനലിന് സമീപം പാർക്ക് ചെയ്യുന്ന ബൈക്കുകളും മോഷ്ടിക്കുന്നുണ്ട്.