കോഴിക്കോട് ലുലു മാളില്‍ പുതിയ സ്റ്റോറുമായി സെലിയോ

പ്രീമിയം ഫ്രഞ്ച് പുരുഷ വസ്ത്ര ബ്രാന്‍ഡായ സെലിയോ കോഴിക്കോട് ലുലു മാളില്‍ തങ്ങളുടെ ഏറ്റവും പുതിയ സ്റ്റോര്‍ ആരംഭിച്ചു. ഇതോടെ സെലിയോയ്ക്ക് കോഴിക്കോട്ട് മൂന്നും കേരളത്തിലാകെ അഞ്ചും സ്റ്റോറുകളാണുള്ളത്. കോഴിക്കോട് പുതുതായി തുറന്ന ലുലു മാളിലാണ് 1500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പുതിയ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. ഇന്ത്യന്‍ വിപണിയിലെ വളര്‍ന്നു വരുന്ന മാറ്റങ്ങളെ പാരീസിയന്‍-പ്രചോദിത ശൈലിയുമായി സമന്വയിപ്പിച്ചാണ് സെലിയോയുടെ ഏറ്റവും പുതിയ ശേഖരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

‘ഞങ്ങളുടെ മൂന്നാമത്തെ സ്റ്റോര്‍ കോഴിക്കോട്ടെ ലുലു മാളില്‍ തുറക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഇത് ഒരു പ്രധാന ഷോപ്പിംഗ് കേന്ദ്രമായി മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കോഴിക്കോട് മൂന്നാമത് സ്റ്റോര്‍ ആരംഭിക്കാനുള്ള ഞങ്ങളുടെ തീരുമാനത്തിന് പിന്നില്‍ അതിവേഗം വളരുന്ന കോഴിക്കോട് മാര്‍ക്കറ്റിലെ പ്രീമിയം, സ്‌റ്റൈലിഷ് മെന്‍സ്വെയര്‍ എന്നിവയ്ക്കുള്ള വര്‍ദ്ധിച്ചു വരുന്ന ആവശ്യകതയാണ്. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് അവരുടെ ഷോപ്പിംഗ് അനുഭവം വര്‍ദ്ധിപ്പിച്ചുകൊണ്ടു, സെലിയോയുടെ കൈയൊപ്പ് ചാര്‍ത്തിക്കൊണ്ട് ഈ ആവശ്യം നിറവേറ്റാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. കേരളം പോലെ നിര്‍ണ്ണായകമായ ഒരു വിപണിയില്‍ ഞങ്ങളുടെ അഞ്ചാമത്തെ സ്റ്റോര്‍ തുറക്കുന്നതിലൂടെ ഞങ്ങള്‍ക്ക് തന്ന വിലയേറിയ പിന്തുണയ്ക്ക് നന്ദി. തുടര്‍ന്നും എല്ലാവിധ പിന്തുണയും പ്രതീക്ഷിക്കുന്നു.’ലോഞ്ചിനെ കുറിച്ച് സെലിയോ ഇന്ത്യയുടെ സിഇഒ സത്യന്‍ മൊമയ പറഞ്ഞു.

ലുലു മാളിലെ സെലിയോയുടെ ഏറ്റവും പുതിയ സ്റ്റോര്‍ ഉയര്‍ന്ന ഷോപ്പിംഗ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. ഐക്കണിക് ഫ്രാഞ്ചൈസികളുടെ ആരാധകര്‍ക്കായി ഷോപ്പര്‍മാര്‍ക്ക് ഷര്‍ട്ടുകള്‍, ഡെനിമുകള്‍, നാരുട്ടോ, ഷിപ്പുഡെന്‍, ഡെമോണ്‍ സ്ലേയര്‍, ബ്ലൂലോക്ക് തുടങ്ങിയ ബ്രാന്‍ഡുകളുടെ ഒരു നിര തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × five =