ധീവരസഭ: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവിനൊപ്പം മണ്ണെണ്ണയുടെ വില ലിറ്ററൊന്നിന് 102/- രൂപയായിവര്‍ദ്ധിപ്പിച്ചതോടെ മത്സ്യബന്ധനം വീണ്ടുംപ്രതിസന്ധിലായെന്ന് അഖില കേരള ധീവരസഭ തിരു: ജില്ലാ പ്രസിഡന്റ പനത്തുറ പി ബൈജു.14 രൂപയുടെ വര്‍ദ്ധനവാണ് ലിറ്ററൊന്നിന്ഇപ്പോൾവാർദ്ധിപ്പിച്ചിരുക്കുന്നത്. മെയ് മാസം ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 84/- രൂപയായിരുന്നു. ജൂണ്‍ മാസത്തില്‍ 4 രൂപ വര്‍ദ്ധിച്ച് 88/- രൂപയായി. ജൂലായ് ഒന്നു മുതല്‍ ലിറ്ററൊന്നിന് 14/- രൂപ വര്‍ദ്ധിച്ച്102/-രൂപയായി.മത്സ്യബന്ധനത്തിന് ഒരു ലിറ്ററിന് നിലവിൽ 138 രുപയ്ക്കാണ് മത്സ്യഫെഡു വഴി വിതരണംചെയുതുകൊണ്ടിരിക്കുന്നത്, മണ്ണെണ്ണയുടെ വില ലിറ്ററിന് 14 രൂപ വർദ്ധിപ്പിച്ചതോടെ 152 ആയി ഈ വാർദ്ധനവ് ചെറുവള്ളങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നമത്സ്യത്തൊഴിലാളികൾക്ക് താങ്ങാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര-സംസ്ഥാ സർക്കാരുകൾ അടിയന്തിരമായി ഇടപ്പെട്ട് ഈ വർദ്ധനവിൽ പിൻവലിച്ച് മത്സ്യബന്ധന മേഖലയെ സംരക്ഷിക്കുള്ള നടപടി ഉണ്ടാകണമെന്ന് ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ പി ബൈജു ആവശ്യപ്പെട്ടു.