അതിതീവ്രമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ആന്ധ്രാ തീരത്ത് സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്.ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ മഴ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഒരാഴ്‌ച്ചയോളം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്ക് സാധ്യതയെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സെപ്റ്റംബർ 8 ന് ശക്തമായ മഴക്ക് സാധ്യതയെന്നുമാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സെപ്റ്റംബർ 8 ന് കണ്ണൂർ, കാസർകോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

six + eight =