ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.മുൻകരുതലിന്‍റെ ഭാഗമായി പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് ആണ്. കർണാടകക്കും, തമിഴ്നാടിനും മുകളിലായി രൂപപെട്ട ചക്രവാത ചുഴികളുടെ സ്വാധീനം ഭലമായാണ് നിലവിലെ മഴ. അതേസമയം, മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അടുത്ത 24 മണിക്കൂറില്‍ ദന ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും ബംഗാള്‍ തീരത്തേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഈ ദിവസങ്ങളില്‍ തുലാവർഷത്തോടനുബന്ധിച്ചുള്ള മഴ തുടരും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

18 − 3 =